Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ കേരളത്തില്‍ ഓരോ ജില്ലയിലും 5000 കൊവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍
Reporter
ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നിലവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 കടക്കാനുള്ള സാധ്യതയേറേയാണ്.

അതിനായി അത്യാവശ്യമായുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഓരോജില്ലയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി. കൂടുതല്‍ കിടക്കകള്‍ ഇവിടങ്ങളില്‍ സജ്ജീകരിക്കണംഎന്നിവയായിരുന്നു മന്ത്രി സഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.

അതേസമയം, തീരദേശമേഖലയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ വ്യക്തമാക്കി. തീരദേശത്തെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പ്രായമായവരെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം പരിഗണിച്ച് സംസ്ഥാന എല്ലാ തീരദേശമേഖലയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും മീന്‍ വില്‍പ്പന വരെ നിരോധിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window