Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കേരള സര്‍ക്കാര്‍ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
Reporter
കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിലെ വൈരുധ്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ഔദ്യോഗിക പട്ടികയില്‍ നിന്ന് മരണങ്ങളെ വ്യാപകമായി ഒഴിവാക്കാന്‍ തുടങ്ങിയ ജൂലൈയില്‍ കൊവിഡ് മരണമല്ലെന്നുറപ്പുള്ളത് ഏഴ് പേരുടേത് മാത്രമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപനം ശക്തമായ ജൂലൈ മാസത്തില്‍ മാത്രം 22 മരണങ്ങള്‍ കോവിഡ് പട്ടികയില്‍ പെടുത്താതെ ഇരുന്നതോടെയാണ് മരണപ്പട്ടിക ചര്‍ച്ചയായത്. എല്ലാ മരണങ്ങളിലും നടപടി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചാണെന്നാണ് സര്‍ക്കാര്‍ വാദം. അതിനെ തള്ളുന്നതാണ് ജൂലൈയിലെ 61 മരണങ്ങളെ പഠന വിധേയമാക്കിയ റിപ്പോര്‍ട്ട്. ജൂണിലെ രണ്ട് മരണം ഉള്‍പ്പെടെ പഠന വിധേയമാക്കിയത് 63 മരണം. ഇതില്‍ മരണകാരണം കൊവിഡ് അല്ലെന്ന് വ്യക്തമായി പറയുന്നത് ഏഴ് മരണങ്ങളില്‍ മാത്രമാണ്.

പട്ടികയിലുള്‍പ്പെടുത്തിയില്ലെങ്കിലും ഒരു തമിഴ്‌നാട് സ്വദേശിയുടേത് കൊവിഡ് മരണമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ നാല് മരണങ്ങള്‍ ഇപ്പോഴും ഫലം കാക്കുന്നവയുമാണ്. മരണങ്ങളെ വ്യാപകമായി പട്ടികയില്‍പ്പെടുത്താതിരുന്ന അന്നത്തെ നടപടിയില്‍ നിന്ന് കാര്യമായ വ്യത്യാസമുള്ളതാണ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് വിവരങ്ങള്‍. അതേസമയം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന കണക്കില്‍ ഇപ്പോഴും ജൂലൈയിലെ 18 മരണങ്ങള്‍ പട്ടികയ്ക്ക് പുറത്താണ്.
 
Other News in this category

 
 




 
Close Window