Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
രാത്രി ഉറങ്ങുന്നതിന് മുന്‍പ് സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ലൈംഗികതയെ ബാധിക്കുമെന്ന് ഗവേഷകര്‍
Reporter
കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതുമൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്‍നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍നിന്ന് നിദ്രാശീലങ്ങളെക്കുറിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ ആണു പ്രധാന വില്ലന്‍ എന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. ചൂട് വര്‍ധിപ്പിച്ച് ബീജോല്‍പാദനം മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.



സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയതോടെ പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിക്ക് കുറവ് സംഭവിച്ചതായും പഠനത്തില്‍ കണ്ടെത്തി. ദീര്‍ഘനേരം ഉറങ്ങുന്നവരില്‍ ബീജത്തിന്റെ ചലനശേഷി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂറിലധികം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പുരഷന്മാരുടെ ബീജത്തില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി നേരത്തെ ഇസ്രായേലിലെ കാര്‍മല്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

നാലുമണിക്കൂറിലേറെ സമയം പാന്റിന്റെ ഫ്രണ്ട് പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നവരില്‍ ബീജത്തിന്റെ കൗണ്ട് കുറഞ്ഞതായി കണ്ടെത്തിയതായി അമേരിക്കയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window