Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
ആരോഗ്യം
  Add your Comment comment
ഇതുവരെ പരീക്ഷണം നടത്തിയ വാക്‌സിനുകളില്‍ ഒരെണ്ണം പോലും ഫലപ്രാപ്തി സൂചന നല്‍കിയിട്ടില്ല: ലോകാരോഗ്യ സംഘടന
Reporter
പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിനുകളൊന്നും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തിയുടെ സൂചന നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വാക്‌സിനുകളുടെ വ്യാപക ഉപയോഗം ഉടന്‍ സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

അടുത്ത വര്‍ഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്‌സിനേഷന്‍ പ്രതീക്ഷിക്കരുതെന്നും മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്‌സിനേഷന്‍ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

രണ്ട് മാസത്തില്‍ താഴെയുള്ള മനുഷ്യ പരിശോധനയ്ക്ക് ശേഷം ഓഗസ്റ്റില്‍ ഒരു കോവിഡ് -19 വാക്‌സിന് റഷ്യ അനുമതി നല്‍കിയിരുന്നു, എന്നാല്‍ ഇതിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും പറ്റി ചില പാശ്ചാത്യ വിദഗ്ദ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ഒക്ടോബര്‍ അവസാനത്തോടെ ഒരു വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്ന് യുഎസ് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഫൈസര്‍ ഐ.എന്‍.സിയും വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇത് നവംബര്‍ 3 ന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും യു.എസ് പ്രസിഡന്റ ആവണമോ എന്ന് തീരുമാനിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ കോവിഡ് ഒരു പ്രധാന ഘടകമാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ''അടുത്ത വര്‍ഷം പകുതി വരെ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല,'' എന്ന് ഹാരിസ് ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
Other News in this category

Close Window