Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍: 24 കോടിരൂപ മലയാളിക്ക്
Reporter
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മലയാളിക്ക്. ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോര്‍ജ് ജേക്കബ് (51) ആണ് ലോട്ടറിയടിച്ചത്. '69402' എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും മകനുമൊപ്പമാണ് അദ്ദേഹം കഴിയുന്നത്.

ഒന്നാം സമ്മാനം 12 ദശലക്ഷം ദിര്‍ഹം ജോര്‍ജ് ജേക്കബ് 69402 ഇന്ത്യന്‍

രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹം അവനീഷ് കുമാര്‍ കെ എ 70370 ഇന്ത്യന്‍

മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സിദ്ദിഖ് അബ്ദുള്‍ ഖാദര്‍ 261717 ഇന്ത്യന്‍

നാലാം സമ്മാനം 80,000 ദിര്‍ഹം സുനില്‍കുമാര്‍ ശശിധരന്‍ നായര്‍ 93305 ഇന്ത്യന്‍

അഞ്ചാം സമ്മാനം 60,000 ദിര്‍ഹം ഷോയിബ് അക്തര്‍ 103389 ഇന്ത്യന്‍

ആറാം സമ്മാനം 40,000 ദിര്‍ഹം സജീഷ് രാജ് നടയിലേക്കണ്ടി 183904 ഇന്ത്യന്‍
 
Other News in this category

 
 




 
Close Window