Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
60 വയസിന് മുകളിലുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവു പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
Reporter
മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയുമായി എയര്‍ ഇന്ത്യ. 60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ഇന്ത്യന്‍ പൗരനും സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്നതും യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ് തികഞ്ഞിരിക്കണമെന്നുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവവര്‍ക്ക് 50% ഇളവില്‍ യാത്ര ചെയ്യാം.

യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകള്‍ വാങ്ങണം. ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് ലഭിക്കും. ബുക്കിംഗ് സമയത്ത് ജനനത്തീയതിയുള്ള ഏതെങ്കിലും ഫോട്ടോ ഐഡി ആയ വോട്ടര്‍മാരുടെ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയ മുതിര്‍ന്ന പൗരന്മാരുടെ ഐഡി കാര്‍ഡ് തുടങ്ങിയവ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓഫര്‍ ലഭിക്കുന്നതിന് നല്‍കേണ്ടതുണ്ട്.

ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തോ ബോര്‍ഡിംഗ് ഗേറ്റിലോ ബന്ധപ്പെട്ട ഐഡിയോ രേഖകളോ ഹാജരാക്കിയിട്ടില്ലെങ്കില്‍ ഓഫര്‍ നഷ്ടമായേക്കും. മാത്രമല്ല, ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാനും സാധിക്കില്ല. നികുതികളും ലെവിയും മാത്രമേ തിരികെ ലഭിക്കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ വെബ്സൈറ്റ് പറയുന്നു.

എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ളൈറ്റുകളിലും അലയന്‍സ് എയര്‍ കോഡ്ഷെയര്‍ ഫ്ളൈറ്റുകളിലും മാത്രമേ ഈ ഇളവുകള്‍ ലഭിക്കുകയുള്ളൂ.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ പദ്ധതി ബാധകമാകൂ.
 
Other News in this category

 
 




 
Close Window