|
റിയല്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ നികുതി 50 ശതമാനം കുറയ്ക്കാനുള്ള നിര്‍ദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു. 2021 ഡിസംബര്‍ 31 വരെയാണ് ഇതു നടപ്പാക്കുക. ദീപക് പരേഖ് സമിതിയുടെ ശിപാര്‍ശകളെ തുടര്‍ന്നാണ് നീക്കം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019/2020 നിരക്കുകളില്‍ ഏതാണോ ഉയര്‍ന്നത് അത് ബാധകമായേക്കും കൂടാതെ വീട് വാങ്ങുന്നവര്‍ക്കായി ഡവലപ്പര്‍മാര്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടി വരും.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മോശമായി ബാധിച്ച റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രോത്സാഹജനകമായ നീക്കമാണിതെന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്.
നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടപാട് രേഖകളുടെ സ്റ്റാമ്പ് ഡ്യൂട്ടി 2020 സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ 3 ശതമാനവും 2021 ജനുവരി 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ 2 ശതമാനവും കുറച്ചിരുന്നു. |