|
ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സിലാണ് ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്. ലോകത്തെ 500 ശതകോടീശ്വരന്‍മാരെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെസ്ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതാണ് ചുരുങ്ങിയകാലംകൊണ്ട് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇലോണ്‍ മസ്‌ക് സഹായിച്ചത്. 195 ബില്യണ്‍ യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ തത്സമയ ആസ്തി. 2020ന്റെ തുടക്കത്തില്‍ 38 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു മസ്‌കിന്റെ ആസ്തി. 2017 മുതല്‍ ലോക സമ്പന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇക്കുറി തളര്‍ത്തിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. |