|
ഒരു വജ്രമോതിരത്തില്‍ പരമാവധി എത്ര വജ്രങ്ങള്‍ കാണും. പല പല ഉത്തരങ്ങള്‍ ആയിരിക്കും. എന്നാല്‍, ഈ ചോദ്യത്തിന് ഏറ്റവും പുതിയ ഉത്തരം ലഭിച്ചിരിക്കുകയാണ്. 12638 വജ്രക്കല്ലുകള്‍ ഒരു വജ്രമോതിരത്തില്‍ പതിപ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരം. വെറും ഉത്തരമല്ല, പുതിയ ഗിന്നസ് ലോക റെക്കോഡ് അനുസരിച്ചാണ് ആ ഉത്തരം.
ഇന്ത്യയിലെ മീററ്റിലെ റെനാനി ജ്വല്ലറി സ്ഥാപകനായ ഹര്‍ഷിത് ബന്‍സാല്‍ ആണ് 2020 ഡിസംബര്‍ 21ന് ആണ് ആകര്‍ഷകമായ ഈ ഡിസൈന്‍ തയ്യാറാക്കിയത്. മാരിഗോള്‍ഡ് അല്ലെങ്കില്‍ 'ദി റിംഗ് ഓഫ് പ്രോസ്‌പെരിറ്റി' എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. ഗിന്നസ് റെക്കോഡ് അനുസരിച്ച് ആയിരക്കണക്കിന് 38.08 കാരറ്റ് വജ്രങ്ങള്‍ കൊണ്ടാണ് മോതിരം നിര്‍മിച്ചിരിക്കുന്നത്. 165 ഗ്രാം ആണ് മോതിരത്തിന്റെ ഭാരം.
ഇതിനു മുമ്പ് നേരത്തെ ഉണ്ടായിരുന്ന റെക്കോഡ് ഒരു മോതിരത്തില്‍ 7801 വജ്രങ്ങള്‍ പതിപ്പിച്ചതാണ്. ഇന്ത്യയില്‍ നിന്ന് തന്നെയാണ് അതും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹാള്‍മാര്‍ക്ക് ജ്വല്ലേഴ്‌സ് ആണ് ഈ മോതിരം നിര്‍മിച്ചത്. സൂറത്തില്‍ ജ്വല്ലറി ഡിസൈന്‍ പഠിക്കുന്ന കാലത്ത് 2018ലെ റെക്കോഡ് തകര്‍ക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നെന്ന് ബന്‍സാല്‍ ഗിന്നസിനോട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കമ്പനി 2020 നവംബര്‍ 30ന് മോതിരം പൂര്‍ത്തിയാക്കുകയായിരുന്നു. |