Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
50,000 കോടി മുടക്കി വ്യവസായ ഇടനാഴി; 2500 സ്റ്റാര്‍ട്ട് അപ്പുകള്‍; 20000 പേര്‍ക്ക് തൊഴില്‍ - ബജറ്റില്‍ മയങ്ങി കേരളം
Reporter
സംസ്ഥാനത്ത് 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. 20000 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000പേര്‍ക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും. 2000 കോടിരൂപ കിഫ്ബിയിലൂടെ സര്‍വകലാശാലകള്‍ക്കായി ചെലവഴിക്കും. കോളജുകളുടെ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും. ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്പ നല്‍കും. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും.
എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മുതല്‍ കൂടിയ പെന്‍ഷന്‍ ലഭിക്കും. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. സിഎജി കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലികുമെന്നും മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window