|
ഇന്ധന വിലയില്‍ തുടരുന്ന റെക്കോര്‍ഡ് വര്‍ധനയില്‍ നടുവൊടിഞ്ഞു ജനം. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി.
കഴിഞ്ഞദിവസം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതിനു പിന്നാലെയാണു പുതിയ വര്‍ധന. കോവിഡ് ഭീതിയില്‍ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരുടെ നടുവൊടിക്കുകയാണു ദിനംപ്രതി ഉയരുന്ന ഇന്ധന വില. കോവിഡ് നിയന്തണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ ജീവിതത്തെയും പെട്രോള്‍-ഡീസല്‍ വില പ്രതിസന്ധിയിലാക്കുന്നു. |