|
ഒട്ടും പതിവില്ലാത്ത ഒരു പരീക്ഷണമായിരുന്നു ബെറോയുടേത്. ജോലി സമയം കുറയ്ക്കുകയെന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഈയടുത്താണ് കേട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം ജീവനക്കാര്‍ക്ക് ജോലി സമയം 48 മണിക്കൂര്‍ എന്നതു നിലനിര്‍ത്തി നാലു ദിവസമായി ചുരുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിച്ചതോടെ കമ്പനി വരുമാനം മുന്‍പത്തേക്കാള്‍ 200 ഇരട്ടി വര്‍വധിച്ചുവെന്ന് കമ്പനി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ദിവസം നേരത്തേ പണി അവസാനിപ്പിച്ചു വീട്ടില്‍ പോകുന്ന ബെറോ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഇപ്പോള്‍ വ്യാഴാഴ്ചയായി. മൂന്ന് അവധി ദിവസങ്ങള്‍ ലഭിക്കുന്നത് കൊണ്ടു തന്നെ അവര്‍ക്ക് കൂടുതല്‍ സമയം വായിക്കാനും വ്യായാമം ചെയ്യാനും ലഭിക്കും. ഇതുവഴി ആഴ്ച്ചയില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ ആദ്യ ഷോ, തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള അവസരം എന്നിവ കൂടി പുതിയ മൂന്നു ദിവസം അവധിയെന്ന വ്യവസ്ഥ കൊണ്ട് ലഭിക്കുന്നതാണ്.
സിര്‍ക്ക 2017
2017 ബെറോ നാലു ദിവസത്തെ ജോലി എന്ന രീതി നടപ്പിലാക്കിയപ്പോള്‍ പിന്‍തുടരാന്‍ ആഗോള തലത്തി പോലും മുന്‍ മാതൃകകളൊന്നും നിലവിലുണ്ടായിരുന്നില്ല. പുതിയ രീതി ഡിസൈന്‍ ചെയ്യാന്‍ വേണ്ടി ജീവനക്കാരെ തന്നെ ക്ഷണിക്കുകയും മൂന്ന് മാസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയതും.
പുതിയ ഷിഫ്റ്റ് മാറ്റം നടപ്പിലാക്കിയപ്പോള്‍ മാര്‍ക്കറ്റില്‍ തെറ്റായ സന്ദേശം നല്‍കുമോ, ഉപഭോക്താക്കള്‍ സംതൃപ്തരാകുമോ എന്നീ ആശങ്കകള്‍ ബെറോ ജീവനക്കാര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു.
പ്രവര്‍ത്തി ദിവസം നാലായി കുറച്ചതായി അറിയിച്ചു കൊണ്ടിട്ട ലിന്‍കഡിന്‍ പോസ്റ്റിന് താഴെ കമ്പനി വരുമാനം കുറഞ്ഞോ, ചെലവ് കുറക്കാ9 വേണ്ടിയാണോ ഈ തീരുമാനം എന്നൊക്കെ ചോദിച്ചു കൊണ്ട് ആളുകള്‍ കമന്റ് ചെയ്തിരുന്നു.
കോഫിയുടെയും വൈദ്യതിയുടെയും കാശ് ലാഭിക്കാ9 വേണ്ടി മാത്രം ഇത്തരം ഒരു തീരുമാനം എടുക്കേണ്ട ആവശ്യമില്ല എന്നാണ് ഈ വിഷയത്തില്‍ ബെറോ സിഇഒ വേല്‍ ദിനകരവേല്‍ പ്രതികരിച്ചത്. എല്ലാ സ്റ്റാഫിനെയും നില നിര്‍ത്തി കൊണ്ട് തന്നെ പ്രൊഡക്റ്റിവിറ്റി വര്‍ധിപ്പിക്കാനുള്ള ഒരു പദ്ധതിയായിരുന്നു ഇത്. ഇ9പുട്ട് മൈക്രോമാനേജ് ചെയ്തു ഔട്പുട്ട് വര്‍ദ്ധിപ്പിക്കുന്ന രീതിയായിരുന്നു ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. |