|
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ത്തിന് ഗ്രാമിന് 38 രൂപയും പവന് 304 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ വില.
സ്വര്‍ണ വില ബുധനാഴ്ചയും കുറഞ്ഞിരുന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4773 രൂപയും പവന് 38,184 രൂപയുമായിരുന്നു ഇന്നലത്തെ വില. സ്വര്‍ണ വില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. ഗ്രാമിന് 59 രൂപയും പവന് 472 രൂപയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. 34,400 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.
ശനിയാഴ്ചയും കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് അന്ന് കൂടിയത്. ആഗോള വിപണിയിലും വില ചെറിയതോതില്‍ കുറഞ്ഞു. സ്‌പോട് ഗോള്‍ഡ് വില 1797 ആയി. ഇന്നലെ 1808 ഡോളറായിരുന്നു വില. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. പിന്നീട് വില കുറഞ്ഞിരുന്നു. |