|
സെക്‌സ് ടോയ് വില്പനകേന്ദ്രം പ്രവര്‍ത്തിച്ചത് കഷ്ടിച്ച് ഒരു മാസം. ഗോവയിലെ ഈ കടയ്ക്കു ഇപ്പോള്‍ പൂട്ടുവീണിരിക്കുകയാണ്
ഗോവയിലെ 'കാമാ ഗിസ്മോസ്' എന്ന കടയിലാണ് സെക്‌സ് ടോയ്സ് വില്‍പ്പനയ്ക്ക് വച്ചത്. ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് കട പ്രവര്‍ത്തനമാരംഭിച്ചത്. സംഗതി ഏതെങ്കിലും തരത്തിലെ അശ്ളീല പ്രദര്‍ശനമോ മറ്റും അല്ല. നിയമപരമായി തുറന്നു എന്ന് പറഞ്ഞ കടയ്ക്കു താഴ് വീഴാന്‍ കാരണം മറ്റൊന്നാണ്
കാമകാര്‍ട്ട്, ഗിസ്മോവാല എന്നിവയുടെ സംയുക്ത സംരംഭമായാണ് കട പ്രവര്‍ത്തിച്ചത്. ഇവിടെ വയാഗ്ര പോലുള്ള സ്‌പ്രേ, സെക്‌സ് ടോയ്സ്, പുതുമയുള്ള കോണ്ടം എന്നിവ ഉത്പ്പന്നങ്ങളില്‍ ചിലതാണ്. പക്ഷേ കലാന്‍ഗ്യൂട്ട് പഞ്ചായത്ത് അധികൃതര്‍ വില്പനശാലയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. വ്യാപാര ലൈസന്‍സ് ഇല്ല എന്ന പേരിലാണ് ഗ്രാമ പഞ്ചായത്ത് മേധാവി കട അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. |