|
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ദിവസവം വില മാറാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. മെയ് മാസത്തില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.
ഈ മാസം ഇതുവരെ പവന് 880 രൂപയാണ് കൂടിയത്. ഏപ്രില്‍ മാസത്തില്‍ 1720 രൂപ പവന് വില വര്‍ധിച്ചിരുന്നു. എന്നാല്‍, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. ഏപ്രിലില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).
ദേശീയതലത്തിലും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 47,677 രൂപയാണ് എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) വില കുറിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയരുകയാണ്. സ്വര്‍ണം ഔണ്‍സിന് 1843.90 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ വീഴ്ച തുടരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എംസിഎക്സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില വര്‍ധിക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
മഞ്ഞലോഹത്തിന് ഇപ്പോള്‍ നേട്ടമായത് ഡോളര്‍ നേരിടുന്ന ക്ഷീണമാണ്. ഒരു മാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രവചനം.
ഇതിനിടെ, പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് നിരവധി ആഗോള സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് ഇനിയും വില ഉയരാന്‍ കാരണമാകും. |