|
സംസ്ഥാനത്ത് പെട്രോള്‍ വില നൂറു കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോള്‍ ലിറ്ററിന് നൂറു രൂപ കടന്നത്. തിരുവനന്തപുരം വെളളയമ്പലത്ത് 100 രൂപ 20 പൈസയും പാറശ്ശാലയില്‍ 101 രൂപ 14 പൈസയുമാണ് പ്രീമിയം പെട്രോള്‍ വില. സുല്‍ത്താന്‍ബത്തേരിയില്‍
100രൂപ 24പൈസയായി.
സംസ്ഥാനത്ത് . പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇ?ന്ധ?ന വി?ല ഈ ?വ?ര്‍?ഷം മാ?ത്രം 45 ത?വ?ണയാണ് കൂ?ട്ടിയത്.
പുതുക്കിയ വിലയോടെ തിരുവന്തപുരത്ത് 97.29 രൂ?പയാണ് പെട്രോളിന്. ഡീ?സ?ലി?ന് 92.62 രൂ?പ?യു?മാ?യി. കൊ?ച്ചി?യി?ല്‍ പെ?ട്രോ?ള്‍ ലി?റ്റ?റി?ന് 95.41 രൂ?പ?യും ഡീ?സ?ലി?ന് 90.85 രൂ?പ?യു?മാ?ണ് വി?ല. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 45 തവണ ഇന്ധന വില വര്‍ധിപ്പിച്ചപ്പോള്‍ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടിയിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോള്‍ വില 100 കടന്നത്. പിന്നീട് മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. |