|
മോഹിപ്പിക്കുന്ന കടലോര റിസോര്‍ട്ട് അനുഭവം വാഗ്ദാനം ചെയ്താണു 'കുഡ വില്ലിങ്ഗിലി റിസോര്‍ട്ട്' സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ആദ്യ ഔദ്യോഗിക അതിഥിയായി എത്തിയതു മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് സുധീര്‍. എംഫാര്‍ ഗ്രൂപ് ചെയര്‍മാന്‍ പി.മുഹമ്മദാലി ആതിഥേയനായി. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന മാലെ നോര്‍ത് അറ്റോളിലെ ബീച്ചുകളാണ് ഏറ്റവും മനോഹര കാഴ്ച. ബീച്ച് ഫ്രണ്ട് സ്പാ, 150 മീറ്റര്‍ പൂള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.
ലോകത്തെ മികച്ച സര്‍ഫിങ് സ്‌പോട്ടുകളില്‍ ഒന്നായ ചിക്കന്‍സിന്റെ സാമീപ്യം, രാത്രികളുടെ ആകര്‍ഷണമായി ലോബ്സ്റ്റര്‍, ഷാംപെയ്ന്‍ പാര്‍ട്ടികള്‍, സണ്‍സെറ്റ് ഡിജെ സെഷന്‍സ് എന്നിവയുമുണ്ട്. യോഗ പവിലിയന്‍, ടെക്‌നോ ജിം, ടേബിള്‍ ടെന്നിസും ബില്യഡ്‌സും കളിക്കാന്‍ റിക്രിയേഷന്‍ സെന്റര്‍ എന്നിവയ്ക്കു പുറമേ ബീച്ച് വോളിബോള്‍, ടെന്നിസ് കോര്‍ട്ടുകളും സ്‌കൂബ, സര്‍ഫിങ് സൗകര്യങ്ങളുമുണ്ട്. 40 ഏക്കറില്‍ പരന്നുകിടക്കുന്ന റിസോര്‍ട്ടില്‍ 95 ആഡംബര വില്ലകളുണ്ട്. 36 വില്ലകള്‍ വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വിധത്തിലാണു നിര്‍മിച്ചിട്ടുള്ളത്. വെബ്‌സൈറ്റ്: www.kudavillingili.com |