Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന് റിപ്പോര്‍ട്ട്
Reporter
കഴിഞ്ഞ പതിമൂന്ന് വര്ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപക തുകയാണിതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2020ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ്? ഉണ്ടായത്?. ഏകദേശം 20,700 കോടി രൂപ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ്? കണക്കാക്കുന്നത്?. സ്വിസ്? ബാങ്കി?ന്റെ ഇന്ത്യയിലെ ശാഖകളിലൂടെയും വലിയ രീതിയില്‍ നിക്ഷേപം നടന്നിട്ടുണ്ട്.


2019ല്‍ 6,625 കോടിയുണ്ടായിരുന്ന നിക്ഷേപമാണ്? വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നത്. 2006ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വലിയ കുറവ് വന്നിരുന്നുവെന്നും സെന്‍ട്രല്‍ ബാങ്ക് വിശദമാക്കുന്നു.

നേരിട്ടുള്ള നിക്ഷേപത്തിന്? പുറമേ ബോണ്ടുകളിലൂടെയും സെക്യൂരിറ്റികളിലൂടെയും ഇന്ത്യന്‍ പൗരന്‍മാര്‍ സ്വിസ്? ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്?. അതേസമയം, ഇന്ത്യക്കാര്‍ സ്വിസ്?ബാങ്കില്‍ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ പൂര്‍ണമായ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്? സൂചന.

മൂന്നാം രാജ്യങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍, എന്‍.ആര്‍.ഐ.കള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് സ്വിസ് ബാങ്കുകളില്‍ ഉണ്ടായിരിക്കാവുന്ന പണവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.

2018 മുതല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് നികുതി വിഭാഗത്തിന് കണക്കുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് രാജ്യത്തിന് നല്‍കുന്നുണ്ട്.

യു.കെ.യാണ് സ്വിസ് ബാങ്കിലെ വിദേശ നിക്ഷേപത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തും. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ജര്‍മനി, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, ബഹാമാസ് എന്നീരാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്തുള്ളത്. ഈ പട്ടികയില്‍ 51 ആം സ്ഥാനമാണ് ഇന്ത്യയുടേത്. ന്യൂസിലാന്‍ഡ്, നോര്‍വ്വെ, ഡെന്‍മാര്‍ക്ക്, ഹംഗറി, മൌറീഷ്യസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പിലാണ് ഇന്ത്യ. 2020ല്‍ വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യു.കെ.യുമെന്നാണ് സ്വിസ് ബാങ്ക് കണക്കുകള്‍ വിശദമാക്കുന്നത്.
 
Other News in this category

 
 




 
Close Window