Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
അംബാനി ഇനി ശ്രദ്ധിക്കുന്നത് സോളാര്‍ എനര്‍ജിയിലാണ്: സൗരോര്‍ജ പദ്ധതിയില്‍ റിലയന്‍സ് നിക്ഷേപിക്കുന്നത് 75000 കോടി രൂപ
Reporter
ഇന്ത്യയെ ലോക സൗരോര്‍ജ്ജ ഭൂപടത്തില്‍ എത്തിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി അടുത്ത മൂന്നു വര്‍ഷത്തിനിടെ 75000 കോടി രൂപ റിലയന്‍സ് ചെലവഴിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

'സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനായി ആദ്യത്തെ സംയോജിത സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക്ക് ഗിഗാ ഫാക്ടറി സ്ഥാപിക്കും. അസംസ്‌കൃത സിലിക്കയില്‍ നിന്ന് പോളി സിലിക്കണിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട്, ഫേവറുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന ക്ഷതയുള്ള സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കും. ഇതുവഴി ഉയര്‍ന്ന നിലവാരമുള്ള സോളാര്‍ മൊഡ്യൂളുകളിലേക്ക് കൂട്ടിച്ചേര്‍ക്കും. സോളാര്‍ മൊഡ്യൂളുകളുടെ താങ്ങാനാവുന്ന വില ഉറപ്പാക്കാന്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചിലവില്‍ ഇത് ലഭ്യമാക്കും. 2030 ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് റിലയന്‍സ് സൗരോര്‍ജ്ജ ഉല്‍പാദനത്തിലേക്ക് കടക്കുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.
 
Other News in this category

 
 




 
Close Window