Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
പത്തു വര്‍ഷം ബംഗാളില്‍ താമസിച്ച എല്ലാവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ്: ഇതു കാണിച്ചാല്‍ എഡ്യുക്കേഷന്‍ ലോണ്‍ കിട്ടും
Reporter
തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് പശ്ചിമ ബംഗാള്‍ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കി. 'സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി പത്രസമ്മേളനത്തില്‍ പറഞ്ഞു.

'പശ്ചിമ ബംഗാളില്‍ 10 വര്‍ഷം ചെലവഴിച്ച ആര്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ നേടാം. ഈ പദ്ധതി അനുസരിച്ച് ഇന്ത്യയിലോ വിദേശത്തോ ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, പോസ്റ്റ്-ഡോക്ടറല്‍ പഠനത്തിന് വായ്പ ലഭ്യമാകും'- മമത ബാനര്‍ജി പറഞ്ഞു. ജോലി ലഭിച്ചശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് പതിനഞ്ച് വര്‍ഷം നല്‍കുമെന്നും അവര്‍ പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡിന്റെ സഹായത്തോടെ ഒരു വിദ്യാര്‍ത്ഥിക്ക് ഉന്നത പഠനം നടത്താന്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 40 വയസ്സ് വരെ ഒരാള്‍ പദ്ധതിക്ക് അര്‍ഹനാണ്. ജോലി ലഭിച്ചതിന് ശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം സമയപരിധി നല്‍കും.

വിവിധ കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഐ ഐ ടി, ഐ ഐ എം, എന്‍ എല്‍ യു, ഐ എ എസ്, ഐ പി എസ്, ഡബ്ല്യു ബി പി എസ് എന്നിവയുള്‍പ്പെടെയുള്ള ദേശീയതല മത്സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പയും വിപുലീകരിക്കും.

സാമ്പത്തിക പിന്തുണയുടെ അഭാവം മൂലം പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ സ്ഥാപന അല്ലെങ്കില്‍ സ്ഥാപനേതര ചെലവുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 
Other News in this category

 
 




 
Close Window