Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം കേരള സര്‍ക്കാരിനു 4122 കോടി രൂപ നല്‍കും. രണ്ടു തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുക.
Reporter
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 4122 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭ്യമാകുക. കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.

സംസ്ഥാനങ്ങള്‍ക്ക് സാധാരണയായി അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടു മാസം കൂടുമ്പോഴാണ് സാധാരണയായി ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ 50 ശതമാനവും ഒറ്റത്തവണയായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്‌പെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ കഴിഞ്ഞ മേയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.


രണ്ടു തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുക. ജിഎസ്ടി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കണമെന്നു വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. 4500 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗണ്‍സലില്‍ ചര്‍ച്ച ചെയ്യാമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window