Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ഓണം ബംപര്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം കിട്ടിയത് അഞ്ച് പോലീസുകാര്‍ക്ക്
Reporter
ഓണം ബമ്പര്‍ രണ്ടാം സമ്മാനം ലഭിച്ചവരില്‍ കോഴിക്കോട് വടകരയിലെ അഞ്ചുപൊലിസുകാരും. ഇവര്‍ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ആറു ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ഒരു കോടി രൂപാ വീതമാണ് രണ്ടാം സമ്മാനം.


ഇവര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. വടകര എസ് പി ഓഫീസിലെ പൊലിസുകാരാണ്. ഇതില്‍ രണ്ടു പേര്‍ ഡ്രൈവര്‍മാരും മൂന്നു പേര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. എസ് പി ഓഫീസില്‍ സ്ഥിരമായി ലോട്ടറി വില്‍പ്പന നടത്തുന്ന കച്ചവടകാരനെ സഹായിക്കാന്‍ ഇവര്‍ പതിവായി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ നറുക്കെടുപ്പിന് തലേദിവസമാണ് ഇവര്‍ ഇതെടുത്തത്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഗ്രാമീണ്‍ ബാങ്കിന്റെ മേപ്പയൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഈ പൊലീസുകാരിപ്പോള്‍. അഞ്ച് പേര്‍ ചേര്‍ന്ന് ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'അടുത്തുള്ളൊരു കച്ചവടക്കാരനില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങള്‍ എന്തെങ്കിലും എടുക്കണമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ അഞ്ച് പേര്‍ ചേര്‍ന്ന് ലോട്ടറി എടുക്കുന്നത്' - പൊലീസുകാര്‍ പറയുന്നു.

അതേസമയം ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍, ഇത് ഉറപ്പുവരുത്തുന്നതിന് നാട്ടില്‍ നിന്നും സൈതലവിക്കായി ടിക്കറ്റെടുത്ത സുഹൃത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. ഏറെ ആകാംക്ഷകള്‍ക്കൊടുവിലാണ് ഭാ?ഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 12 കോടി നേടിയ ഭാ?ഗ്യവാനെ കേരളം മുഴുവന്‍ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി പ്രവാസിയായ സൈതലവി രം?ഗത്തെത്തിയത്. മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് ഇന്നലെ തന്നെ വിവരം പുറത്തു വന്നിരുന്നു.
 
Other News in this category

 
 




 
Close Window