Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം: ആര്‍ക്കാണ് നല്‍കിയത്?
Reporter
അമേരിക്കന്‍ ഇ കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയത് ആര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആമസോണ്‍ കോഴ വിവാദത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിയമപരമായ ഫീസ് എന്ന പേരിലാണ് ആമസോണ്‍ 8,546 കോടി രൂപ കോഴ നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


'കേന്ദ്ര സര്‍ക്കാരിലെ ഏത് ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമാണ് ആമസോണില്‍ നിന്ന് 8,546 കോടി രൂപ കൈക്കൂലി വാങ്ങിയത്. ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് കമ്പനിയുടെ ബിസിനസ്സ് ചെറുകിട കച്ചവടക്കാരുടെയും വ്യവസായങ്ങളുടെയും ബിസിനസ്സ് അടച്ചുപൂട്ടുന്നതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ മോദി സര്‍ക്കാരിന് ഈ കൈക്കൂലി നല്‍കിയിട്ടുണ്ടോ? സുര്‍ജേവാല ചോദിച്ചു.

ആമസോണിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിനെയാണ് കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത്, 2018-20 കാലഘട്ടത്തില്‍ രാജ്യത്ത് സാന്നിധ്യം നിലനിര്‍ത്തുന്നതിനായി 8,546 കോടി രൂപ അല്ലെങ്കില്‍ 1.2 ബില്യണ്‍ ഡോളര്‍ നിയമപരമായ ചെലവുകള്‍ ചെലവഴിച്ച് ഇന്ത്യയിലെ നിയമ പ്രതിനിധികള്‍ നല്‍കിയ കോഴകളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആമസോണ്‍ ഇന്ത്യ നിയമപരവും പ്രൊഫഷണല്‍ സേവനങ്ങളുടെ ചെലവും വ്യക്തമാക്കുകയും കൈക്കൂലി ആരോപണങ്ങളില്‍ അന്വേഷണം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window