Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
എയര്‍ ഇന്ത്യയുടെ വിവിഐപി വിമാനം ജര്‍മനിയില്‍ ഇറക്കി ഇന്ധനം നിറയ്ക്കാതെ നരേന്ദ്രമോദിയെ അമേരിക്കയില്‍ എത്തിച്ചു
Reporter
പ്രധാനമന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും യുഎസ് യാത്രകളുടെ വഴിമധ്യേ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറക്കുന്ന പതിവാണ് കഴിഞ്ഞ ദിവസം മാറ്റിയത്. കാരണം മറ്റൊന്നുമല്ല, 'എയര്‍ ഇന്ത്യ വണ്‍' എന്ന ഇന്ത്യയുടെ വിവിഐപി വിമാനത്തിന്റെ മികവു തന്നെ. ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റോപ്പ് ഓവറുകള്‍ വേണ്ടാതെ ദീര്‍ഘദൂര പറക്കാനുള്ള ശേഷി വിമാനത്തിനുണ്ട്. ഇതിനു മുന്‍പുള്ള യുഎസ് യാത്രകളില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറക്കി ഇന്ധനം നിറച്ച ശേഷമായിരുന്നു തുടര്‍യാത്ര.
മഴയിലും ചോരാത്ത ആവേശത്തോടെ ഇന്ത്യന്‍ സമൂഹം; മോദിക്ക് യുഎസില്‍ ഊഷ്മള സ്വീകരണം 2019 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുന്‍പ് യുഎസിലെത്തിയത്. അന്ന് എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലായിരുന്നില്ല യാത്ര. ഇതു രണ്ടാം തവണയാണ് മോദി എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ വിദേശയാത്ര നടത്തുന്നത്. ഈ വര്‍ഷമാദ്യം ബംഗ്ലദേശിലേക്കായിരുന്നു ആദ്യ യാത്ര. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി യുഎസില്‍നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍.

ബോയിങ്ങിന്റെ 777- 300 ഇആര്‍ മോഡല്‍ വിമാനം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയിലെത്തിച്ചത്. മിസൈല്‍ രക്ഷാകവചം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള വിമാനം വ്യോമസേനാ പൈലറ്റുമാരാണ് പറത്തുന്നത്. രണ്ടു വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്. ആകെ ചെലവ് 8400 കോടി രൂപ.

അതേസമയം, ക്വാഡ്, യുഎന്‍ പൊതുസഭാ സമ്മേളനം എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തിയത്. മോദിക്കു സഞ്ചരിക്കാന്‍ പാക്കിസ്ഥാന്റെ വ്യോമമേഖല രണ്ടു വര്‍ഷത്തിനു ശേഷം തുറന്നു കൊടുത്തിരുന്നു. വിമാനത്തിന് പാക്കിസ്ഥാനു മീതെ പറക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാബൂള്‍ ഒഴിവാക്കി പറക്കാനായിരുന്നു ഇത്. ഇന്ത്യയുടെ അഭ്യര്‍ഥന സ്വീകരിച്ച പാക്കിസ്ഥാന്‍ ഉടന്‍ അനുമതി നല്‍കി.
 
Other News in this category

 
 




 
Close Window