|
സ്വന്തമായി ഒരു തപാലാപ്പീസ് തുടങ്ങുന്നോ? എങ്കില്‍ അതിനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ തരും. കത്തയക്കാനും വിതരണത്തിനും ഡാക്മിത്ര എന്ന പേരില്‍ വ്യക്തികക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ തപാല്‍ ഓഫീസ് അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കത്ത്, പാഴ്‌സല്‍, സ്പീഡ് പോസ്റ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും തപാല്‍ വകുപ്പിന്റെ സാങ്കേതിക വിദ്യയും ഡാക് മിത്ര ഫ്രാഞ്ചൈസികള്‍ക്ക് കൈമാറും. സേവിങ് നിക്ഷേപം സ്വീകരിക്കാനും അനുവദിക്കും. നിലവിലുള്ള തപാല്‍ നിരക്കിനേക്കാള്‍ 20 ശതമാനം അധികമായി ഈടാക്കാന്‍ ഡാക് മിത്ര ഫ്രാഞ്ചൈസികളെ അനുവദിച്ചേക്കും.
തപാല്‍ വകുപ്പിന്റെ സേവനം കാര്യക്ഷമമാക്കാന്‍ എന്ന പേരിലാണ് സ്വകാര്യ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നത്. നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസ് ഉള്ള സ്ഥലങ്ങളിലും ഡാക്മിത്രയ്ക്ക് ലൈസന്‍സ് നല്‍കും. ജീവനക്കാരുടെയും സംഘടനകളുടെയും എതിര്‍പ്പുകള്‍ ഉണ്ടങ്കിലും ഉടന്‍ തന്നെ തന്നെ ഡാക്മിത്രകള്‍ ആരംഭിക്കാനാണ് തപാല്‍ വകുപ്പിന്റെ നീക്കം. |