Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
അരിപ്പൊടി, കറിമസാല: പ്രവാസി മലയാളി ഇപ്പോള്‍ നാട്ടില്‍ ചെയ്യുന്നത് ഓരോ മാസവും രണ്ടു ലക്ഷം രൂപയുടെ ബിസിനസ്
Reporter
മല്ലി, മഞ്ഞള്‍, മുളക്, കറിമസാലകള്‍ അരിപ്പൊടികള്‍, ഗോതമ്പ്, റവ, ഉഴുന്നുപയര്‍, കടല, പഞ്ചസാര, ശര്‍ക്കര, ഉപ്പേരികള്‍ എന്നിവ വില്‍ക്കുന്നു. മല്ലി, മുളക്, മഞ്ഞള്‍ എന്നിവ പൊതുവിപണിയില്‍നിന്നു വാങ്ങി കുടുംബശ്രീ വനിതകള്‍ കഴുകി ഉണക്കി തൊട്ടടുത്ത മില്ലില്‍ പൊടിപ്പിച്ചു പാക്ക് ചെയ്ത ശേഷമാണ് ഷോപ്പില്‍ വില്‍ക്കുന്നത്. റാഗി, ചാമ, മുള അരികള്‍ എന്നിവയും വില്‍പനയ്ക്കുണ്ട്.

കാലടി സംസ്‌കൃത സര്‍വകലാശാലയ്ക്കു സമീപത്തായി 'പ്രകൃതി ബൊക്‌സ്' എന്ന പേരില്‍ കുടുംബശ്രീയുമായി സഹകരിച്ച് ഒരു സംരംഭം നടത്തുകയാണ് അനൂപ് എന്ന ചെറുപ്പക്കാരന്‍. 12 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം ഇനി തിരിച്ചില്ലെന്ന തീരുമാനവുമായാണ് അനൂപ് എത്തിയത്. നാട്ടില്‍ നില്‍ക്കണം, ഇവിടെത്തന്നെ ഒരു ബിസിനസ് ചെയ്യണം. അതായിരുന്നു ആഗ്രഹം.

എന്തു ചെയ്താല്‍ വിജയിക്കും? തൊഴില്‍പരിചയം വച്ചു നോക്കിയാല്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികളാണ് അറിയാവുന്നത്. ആ നിലയ്ക്കു വലിയ സാധ്യതയൊന്നും കണ്ടെത്താനായില്ല. പിന്നെ വൈകാതെ ഭക്ഷ്യ-സംസ്‌കരണ മേഖലയിലേക്കു തിരിഞ്ഞു. കലര്‍പ്പില്ലാത്ത നല്ല ഭക്ഷണം ലഭ്യമാക്കുന്നതിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയുമായിരുന്നു ലക്ഷ്യം.




വെളിച്ചെണ്ണ ആട്ടുന്ന ചക്ക് സ്ഥാപനത്തോടൊപ്പം സ്ഥാപിച്ചിരിക്കുന്നു. അതില്‍നിന്നു ലൈവായി ആട്ടി ശുദ്ധമായ െവളിച്ചെണ്ണ നല്‍കുന്നു. അതുപോലെ പോളിഷ് ചെയ്യാത്ത പയര്‍വര്‍ഗങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. ഡ്രൈ ഫ്രൂട്‌സ് പുറത്തുനിന്നു ശേഖരിച്ച് വില്‍ക്കുന്നു. മഞ്ഞപ്ര ശ്രീധര്‍മ കുടുംബശ്രീയിലെ 3 സ്ത്രീകള്‍ കഴുകുന്നതിലും പൊടിക്കുന്നതിലും പാക്ക് ചെയ്യുന്നതിലും ഏര്‍പ്പെടുമ്പോള്‍ ഒരാള്‍ക്കു സെയില്‍സിലാണു ജോലി.

സ്ഥാപനത്തില്‍ ഇപ്പോള്‍ 6 ലക്ഷം രൂപയുടെ ആകെ നിക്ഷേപമാണ് ഉള്ളത്. വാടക കെട്ടിടത്തിലാണു പ്രവര്‍ത്തനം. അഡ്വാന്‍സ്, ഫര്‍ണിഷിങ്, ഫര്‍ണിച്ചറുകള്‍, ബോര്‍ഡുകള്‍, ടിന്നുകള്‍, പാക്കിങ് മെഷീന്‍, ബില്ലിങ് സിസ്റ്റം, സ്റ്റോക്ക്, എണ്ണയാട്ടുന്ന ചക്ക് എന്നിവയിലാണു നിക്ഷേപങ്ങള്‍ വേണ്ടിവന്നത്. ഒന്നരലക്ഷം രൂപ കുടുംബശ്രീ മിഷനില്‍നിന്നു ലഭിച്ചു. ബാക്കി പണം സ്വന്തമായി കണ്ടെത്തിയാണ് ഈ യുവസംരംഭകന്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്നത്.
 
Other News in this category

 
 




 
Close Window