Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഗൂഗിള്‍ പേയിലൂടെയാണ് കൈക്കൂലി വാങ്ങുന്നത്: അന്വേഷണം തുടങ്ങി
reporter
ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ സമ?ഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്. ഏജന്റുമാര്‍ ഗൂഗിള്‍പേ വഴി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായും ഓണ്‍ലൈനായി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു ( rto bribery on GooglePay ).


തെളിവ് ശേഖരണത്തിന്റെ ഭാ?ഗമായാണ് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തുന്നത്. പിടിക്കപ്പെട്ട ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈമാറിയ ഫോണ്‍നമ്പര്‍ സംബന്ധിച്ച് പരിശോധന നടത്തും. അക്കൗണ്ടുകളിലെ മുന്‍കാല ഇടപാടുകള്‍ പരിശോധിക്കും. തെളിവ് ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഏജന്റുമാര്‍ക്ക് എതിരേയും നിയമനടപടി സ്വീകരിക്കും.

പല ഏജന്റുമാരും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാള്‍ വളരെ കൂടുതല്‍ തുക അപേക്ഷകരില്‍നിന്നും ഈടാക്കിയിട്ടുണ്ട്. 53 ആര്‍.ടി.ഒ., ജോയന്റ് ആര്‍.ടി. ഓഫിസുകളിലായിരുന്നു 'ഓപ്പറേഷന്‍ ജാസൂസ്' എന്നപേരില്‍ മിന്നല്‍പരിശോധന. മോട്ടോര്‍ വാഹന ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടന്നു. മൂവാറ്റുപുഴ ആര്‍.ടി. ഓഫിസിലെ ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്നും പിടിച്ചെടുത്ത ഒന്‍പത് എടിഎം കാര്‍ഡുകളില്‍ അഞ്ചെണ്ണം അയാളുടെ പേരിലുള്ളതല്ലായിരുന്നു.

പരിവാഹന്‍ എന്ന സോഫ്റ്റ്വെയര്‍ മുഖേനയാണ് മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം പകര്‍പ്പ് ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നെന്നതടക്കം ഒട്ടേറെ പരാതികളാണ് ലഭിച്ചിരുന്നത്. ഏജന്റുമാര്‍ ശേഖരിക്കുന്ന കൈക്കൂലിപ്പണം നേരിട്ട് കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളില്‍ ഏജന്റുമാര്‍ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ബാങ്ക് അക്കൗണ്ട് ആരംഭിച്ചശേഷം എടിഎം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
 
Other News in this category

 
 




 
Close Window