ലോകത്ത് അമ്മയെക്കാള്‍ വലിയ പോരാളി ഇല്ല. നിറഞ്ഞ സദസ്സിന് മുന്നില്‍ ചിരിതൂകി കാലില്‍ ചിലങ്ക അണിഞ്ഞ് അവള് നൃത്തം ചെയ്യുകയാണ്. കാണികള്‍ അവളുടെ നൃത്തം അസ്വദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അമ്മയിലാണ്. അമ്മ കാണിച്ചു തരുന്ന ഓരോ ചുവടും അതേ പോലെ അവള് വേദിയില്‍ അവതരിപ്പിച്ച് സദസ്സിന്റെ കയ്യടി നേടി. ഓട്ടിസം ബാധിച്ച മകള്‍ക്ക് കാണികള്‍ക്ക് മുന്നിലായി നിലത്തിരുന്നാണ് ആ അമ്മ കൈകള്‍ കൊണ്ട് നിര്‍ദേശം നല്‍കുന്നത്. എക്സിലൂടെയാണ് ഹൃദയം തൊടുന്ന ഈ വിഡിയോ പങ്കുവെച്ചത്.
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരമാണ് നടക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാണ്. നിരവധി ആളുകള്‍ അമ്മയുടെ വിഡിയോ പകര്‍ത്തുന്നുണ്ടെങ്കിലും അതൊന്നും അവരെ ബാധിക്കുന്നില്ല. സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കി വിഡിയോ ഇപ്പോള്‍ ഒരു തരം?ഗമാവുകയാണ്. നിരവധി ആളുകളാണ് കമന്റുമായി രം?ഗത്തെത്തിയത്. അമ്മമാരില്‍ മികച്ച അമ്മമാര്‍- എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കുറിച്ചത്.