Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
യുകെയില്‍ പതിനഞ്ചുകാരിയായ മലയാളി പെണ്‍കുട്ടിയെ കാണാതായി
reporter

 ലണ്ടന്‍: യുകെയില്‍ ഈസ്റ്റ് ലണ്ടന് സമീപത്ത് നിന്ന് 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടിയെ കാണാതായി എന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണ്മാനില്ലെന്ന പരാതി എസക്‌സ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താന്‍ ഫോട്ടോ പതിച്ച അറിയിപ്പുകള്‍ പൊലീസ് വ്യാപകമായി നല്‍കിയിട്ടുണ്ട്. എക്സസിന് സമീപം ബെന്‍ഫ്‌ളീറ്റില്‍ താമസിച്ചു വരുന്ന മലയാളി കുടുംബത്തിലെ രണ്ട് മക്കളില്‍ ഒരാളായ അനിത കോശി പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇവര്‍ കൊല്ലം ജില്ലയില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയത്. ഇതു വരെയും അനിതയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നും ലണ്ടന്‍ ഭാഗത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ചതായി ആണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസക്‌സ് പൊലീസ് അറിയിച്ചു.

അനിതക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും കണ്ണടയും ഉള്ളതായി എസക്‌സ് പൊലീസ് അറിയിപ്പില്‍ പറയുന്നു. കാണാതാകുമ്പോള്‍ ഒരു വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും കളറിലുള്ള ട്രെയിനേഴ്‌സും ധരിച്ചിരുന്നു. കയ്യില്‍ ഹാന്‍ഡ്ബാഗും ഓറഞ്ച് ഹാന്‍ഡിലുകളുള്ള ചാരനിറത്തിലുള്ള ലെതര്‍ ഡഫല്‍ ബാഗും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിനില്‍ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്നും ആ സമയത്ത് യാത്ര ചെയ്തിട്ടുള്ളവരോട് അനിതയെ കണ്ടാല്‍ അറിയിക്കണമെന്നും എസക്‌സ് പൊലീസ് അറിയിപ്പില്‍ പറയുന്നുണ്ട്. അനിതയെ കണ്ടെത്താന്‍ കഴിയുന്നവര്‍ 999 എന്ന നമ്പറില്‍ വിളിച്ച് എസക്‌സ് പൊലീസ് സ്റ്റേഷനിലെ ജൂണ്‍ 14 ലെ സംഭവം 852 എന്ന റഫറന്‍സില്‍ സംസാരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇതോടൊപ്പം +447913634209, +447886396579 എന്ന നമ്പറുകളിലും വിളിക്കാവുന്നതാണ്.

 
Other News in this category

 
 




 
Close Window