പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹനീഫ് അദെനി - ഉണ്ണി മുകുന്ദന് ചിത്രം 'മാര്‍ക്കോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രക്തത്തില്‍
കുളിച്ചു വായില്‍ രക്തം പുരണ്ട കത്തി കടിച്ചു നില്ക്കുന്ന മാര്‍ക്കോയാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്റെ വയലന്‍സ് ലെവല്‍ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൂടി തന്നെ അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നുണ്ട്.
ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ഫുള്‍ പാക്കഡ് ആക്ഷന്‍ സിനിമയായ മാര്‍ക്കോ' നിര്‍മ്മിക്കുന്നത്. കനലില്‍ കാറ്റ് ഊതിയത് പോലെ ആ പ്രതീക്ഷക്ക് തീ പാറിക്കുന്ന 'മാര്‍ക്കോ'യുടെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇന്ന് പുറത്തിറങ്ങിയത്. 6 ഭാഷകളില്‍ ആണ് പോസ്റ്റര്‍ ഇറങ്ങിയത് പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറുത്തൊന്നും സംഭവിക്കാനില്ലാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആ ഹിറ്റ് ആവര്‍ത്തിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് പോസ്റ്റര്‍. ഒപ്പം മാര്‍ക്കോയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കും ഹൈപ്പ് കൂടിയിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം സൂക്ഷിക്കുന്നുണ്ട് പ്രേക്ഷകര്‍. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറില്‍ നായകനായി ഉണ്ണി മുകുന്ദന് എത്തുന്നു എന്നുള്ളത് തന്നെ ആരാധകരുടെ ആവേശത്തിന്റെ ഏറ്റവും വലിയ കാരണം.
മാളികപ്പുറം, തമിഴ് ചിത്രം ഗരുഡന് തുടങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള വിജയങ്ങള്‍ക്കും 100 കോടി ക്ലബ്ബിന്റെ തിളക്കത്തിനും തൊട്ടു പിന്നാലെ ഉണ്ണി മുകുന്ദന് 'മാര്‍ക്കോ'യുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ ആവേശം കൂടുകയാണ്. ഒരു മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമ എന്നതിന് പുറമെ, അഞ്ചിലധികം വമ്പന്‍ ആക്ഷന്‍ സീക്വെന്സുകള് നിറഞ്ഞ സീറ്റ് എഡ്ജ് ആക്ഷന്‍ ത്രില്ലര്‍ ആണെന്നാണ് സിനിമ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ അടുത്ത കാലത്ത് വന്‍ ഹിറ്റായ ഹിന്ദി ചിത്രം അനിമല്‍ പോലെ ഒരു ചിത്രമാകും മാര്‍ക്കോ. ഇതുപോലെ മാസ്സ് വൈലന്‍സ് നിറഞ ഒരു ചിത്രം മലയാളത്തിലും ആദ്യമായിട്ടാണ്. കലൈകിംഗ് സണ്‍ ഉള്‍പ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ക്കോയുമായി ബന്ധപ്പെട്ട് അധികം വാര്‍ത്തകള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വീട്ടിട്ടില്ലെങ്കിലും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മാര്‍ക്കോ ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ സിനിമയെന്നാണ്.
പ്രത്യേകതകള്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ ഹിറ്റായ 'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂര് ആണ് മാര്‍ക്കോ'യില്‍ സംഗീതം ഒരുക്കുന്നത് എന്ന വലിയ പ്രത്യേകതയും സിനിമക്ക് ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. രവി ബസ്രുര്‍ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാര്‍ക്കോ. ഹനീഫ് അദേനിയുടെ തന്നെ 'മിഖായേല്‍' എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ മാര്‍ക്കോ ജൂനിയര്‍ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിന്‍ ഓഫ് ചിത്രം എന്ന ക്രെഡിറ്റും മാര്‍ക്കോയുടെ മറ്റൊരു പ്രത്യേകത. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആയി എത്തുന്ന മാര്‍ക്കോയില്‍ നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളും ബോളിവുഡില്‍ നിന്നുള്ളവരാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ , ടര്‍ബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിവിധതരം വ്യവസായ മേഖലകളില്‍ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വ്യവസായ മേഖലയില്‍ അതികായന്മാരായ ക്യൂബ്സ് ഇന്റര്‍നാഷണല്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മാര്‍ക്കോ. മാര്‍ക്കോക്ക് പുറമെ മറ്റ് വമ്പന്‍ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റില്‍ ഉണ്ട്.
ഛായാഗ്രഹണം - ചന്ദ്രു സെല്‍വരാജ്.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം - സുനില്‍ ദാസ്.
മേക്കപ്പ് - സുധി സുരേന്ദ്രന്.
കോസ്റ്റ്യും - ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്.
പ്രൊഡക്ഷന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍. സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ബിനു മണമ്പൂര്‍. പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്.