Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
സഞ്ചാരികളുടെ വികൃതി, അപൂര്‍വ ഇനം മാനിന് ദാരുണാന്ത്യം
reporter

മൃഗശാലയില്‍ കഴിഞ്ഞിരുന്ന അപൂര്‍വ മാനിന് പ്ലാസ്റ്റിക് അടപ്പ് തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം. അമേരിക്കയിലെ ടെന്നസിയിലെ മൃഗശാലയില്‍ ശനിയാഴ്ചയാണ് സംഭവം. ലീഫ് എന്ന ഏഴ് വയസ് പ്രായമുള്ള സിടാടുംഗ ഇനത്തിലുള്ള ചെറുമാനാണ് ചത്തത്. ചെറിയ അടപ്പുള്ള കുപ്പികളോട് കൂടിയ ജ്യൂസും ലഘു പാനീയങ്ങള്‍ക്കും വിലക്കുള്ള മൃഗശാലയില്‍ മാനിന്റെ കൂടിന് സമീപത്ത് ഇത്തരത്തിലുള്ള അടപ്പ് വന്നത് എങ്ങനെയാണെന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് മാന്‍ അസ്വസ്ഥതകള്‍ കാണിച്ച് തുടങ്ങിയത്.

ഇതോടെ മൃഗശാല അധികൃതര്‍ വെറ്റിനറി വിദഗ്ധരുടെ സഹായം തേടിയിരുന്നു. എങ്കിലും മാനിന്റെ വായ്ക്കുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് അടപ്പ് പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. മൃഗശാലകളില്‍ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന്റെ കാരണം ഇതാണെന്ന് വിശദമാക്കിയാണ് മൃഗശാല അധികൃതര്‍ അപൂര്‍വ്വയിനം മാന്‍ ചത്ത വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മൃഗങ്ങളുടെ കണ്ണിലൂടെ നോക്കിയാല്‍ ഇവയെല്ലാം തന്നെ ഭക്ഷണ വസ്തുക്കളാണ്. ഇവ അകത്ത് എത്തിയാലുണ്ടാവുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് മൃഗങ്ങള്‍ക്ക് അറിവില്ലെന്നും മൃഗശാല അധികൃതര്‍ വിശദമാക്കുന്നു.

മധ്യ ആഫ്രിക്കയിലെ ചതുപ്പുകള്‍ക്കിടയില്‍ കാണുന്ന ഇനം മാനുകളിലൊന്നാണ് ചത്തിരിക്കുന്നത്. ചതുപ്പ് പ്രദേശങ്ങളില്‍ ജീവിക്കുന്നതിന് ഉചിതമായ രീതിയിലാണ് ഇവയുടെ കാലുകളുള്ളത്. കൊമ്പുകളുടെ സഹായത്താലാണ് ഇവ ചതുപ്പിലെ പുല്ലുകള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നത്. വളഞ്ഞ കൊമ്പോട് കൂടിയ ഇവ വലിയ രീതിയില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 20 വര്‍ഷം മുന്‍പാണ് ലീഫിനെ മൃഗശാലയില്‍ എത്തിച്ചത്.

 
Other News in this category

 
 




 
Close Window