Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
അഞ്ചു വ്യത്യസ്ത പോസ്റ്ററുകള്‍ അഞ്ചു താരങ്ങളിലൂടെ വ്യത്യസ്തമായ പോസ്റ്റര്‍ ലോഞ്ചുമായി ആനന്ദ് ശ്രീബാല
reporter

 മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിര്‍വഹിക്കുന്നത്.കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റീലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റര്‍ ലോഞ്ചിനാണ് സോഷ്യല്‍ മീഡിയ ഇന്ന് സാക്ഷ്യം വഹിച്ചത്.

ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇന്ന് പുറത്തു വന്നത്, അഞ്ച് സിനിമാ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആണ് ഈ പോസ്റ്ററുകള്‍ ലോഞ്ച് ചെയ്തത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ്, മമിത ബൈജു, നസ്ലിന്‍ എന്നിവരുടെ പേജുകളിലൂടെയാണ് ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയ്ക്ക് മുന്നിലെത്തിയത്. അഞ്ച് വ്യത്യസ്ത പോസ്റ്ററുകള്‍ ഒരേ സമയം ലോഞ്ച് ചെയ്തത് എന്ത് കൊണ്ടായിരിക്കും എന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ലോകത്തുയരുകയാണ്.

സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്,സംഗീത, മനോജ് കെ യു,ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു,മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ നടി സംഗീത, ഏറെ നാളുകള്‍ക്കു ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട് .രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസൈന്‍ - ഓള്‍ഡ് മോങ്ക്‌സ്.

 
Other News in this category

 
 




 
Close Window