Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
റിയാലിറ്റി ഷോയ്ക്കിടെ 200 ലധികം തേളുകളുടെ കുത്തേറ്റു, താരത്തിന്റെ അവസ്ഥ ഇങ്ങനെ
reporter

റിയാലിറ്റി ഷോ മത്സരത്തിനിടെ 200ല്‍ അധികം തേളുകളുടെ കുത്തേറ്റ് ടെലിവിഷന്‍ താരം ശാലിന്‍ ഭനോത്. സാഹസിക റിയാലിറ്റി ഷോ ആയ ഖത്രോന്‍ കെ ഖിലാഡി സീസണ്‍ 14ല്‍ വച്ചാണ് സംഭവമുണ്ടായത്. തേളുകളുടെ കുത്തേറ്റതിന്റെ ചികിത്സ തേടുന്നതിന്റെ വിഡിയോ ശാലിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'നിങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യും' എന്ന അടിക്കുറിപ്പിലാണ് വിഡിയോ. തേളിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് മുഖം വീര്‍ത്ത നിലയിലാണ്. കൂടാതെ ശരീരത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകളും കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തുന്നത്.

ഞങ്ങള്‍ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് പണം കിട്ടാന്‍ വേണ്ടിയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്. ശാലിന്റേത് വെറും പ്രമോഷനല്‍ സ്റ്റണ്ട് ആണെന്ന് പറയുന്നവരുമുണ്ട്. ഇരുന്നൂറ് പോയിട്ട് ഒരു തേളിന്റെ പോലും കുത്തേല്‍ക്കാന്‍ ഇയാള്‍ സാധിക്കില്ലെന്നാണ് കമന്റുകള്‍. അപകടം നിറഞ്ഞതും അതി സാഹസികവുമായ സ്റ്റണ്ട് രംഗങ്ങള്‍ ഉള്‍പ്പെടുന്ന റിയാലിറ്റി ഷോയാണ് ഖത്രോന്‍ കെ ഖിലാഡി. ഇതിന്റെ ഷൂട്ടിങ് റൊമാനിയയില്‍ പുരോഗമിക്കുകയാണ്. ബിഗ് ബോസ് താരം അഭിഷേക് കുമാര്‍, നടിമാരായ അദിതി ശര്‍മ്മ, നിയതി ഫട്നാനി, ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്‌റോഫ്, അസിം റിയാസ് തുടങ്ങിയവരാണ് റിയാലിറ്റി ഷോയില്‍ ഉള്ളത്.

 
Other News in this category

 
 




 
Close Window