യുകെയിലെ വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സിനു അഭിമാനിക്കാന്‍ ഒരു നേട്ടം കൂടി. ഇന്ന് ക്യാപ്പക്വിനില്‍ വെച്ച് നടന്ന ബാഡ്മിന്റണ്‍ ഡാല്‍റ്റന്‍സ് ബൊനാസ ടൂര്‍ണമെന്റില്‍, അണ്ടര്‍ 14 വിഭാഗത്തില്‍ നമ്മുടെ ക്ലബിനെ പ്രതിനിധീകരിച്ചു ഇറങ്ങിയ *ലയ മരിയ ജോജോ* ജേതാവായി. കുട്ടികളുടെ ബാഡ്മിന്റണ്‍ ട്രെയിനിങ് തുടങ്ങിയതിനു ശേഷം ആദ്യമായാണ് നമ്മുടെ കുട്ടികള്‍ പുറത്ത് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യമത്സരത്തില്‍ തന്നെ വിജയത്തിലെത്താന്‍ സാധിച്ചത് ഗൗരി ശങ്കറിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തിന്റെ മികവായി കാണുന്നു.കൂടാതെ ഈ വിഭാഗത്തില്‍ നമ്മുടെ ക്ലബ്ബില്‍ നിന്നും പങ്കെടുത്ത ജേക്കബ് വറുഗീസ്, ആരാധ്യ ജോബി ,ആഷ്‌ലിയ പ്രിന്‍സ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മുന്നോട്ടുള്ള ഇവരുടെ യാത്രയില്‍ എല്ലാവിധമായ ആശംസകളും വൈക്കിങ്ങ്‌സ് നേരുന്നു.
സ്‌നേഹത്തോടെ,
വൈക്കിങ്ങ്‌സ് കമ്മിറ്റി. |