അതീവ വാശിയേറിയ മത്സരത്തില്‍ 120ഓളം പോയിന്റുകള്‍ നേടിയാണ് ഈ നേട്ടം കൈവരിച്ചത്. എസ്.എം.സിഎയുടെ മിഷേല്‍ മെറിന്‍ വര്‍ഗ്ഗീസ് സബ് ജുനിയര്‍ കാറ്റഗറി ഓവറോള്‍ ചാമ്പ്യനായും നാട്യമയൂരവും കലാ തിലകവുമായി തിരഞ്ഞെടുത്തു. ഇഷാന്‍ റിജേഷ് നായര്‍ ഭാഷാപോഷിണി പുരസ്‌ക്കാരവും നേടി. എസ്.എം.സിഎയുടെ ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷിന്റെ നേതൃത്വത്തില്‍ ആണ് കലാമേളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. രേഷ്മ ശ്യാം, കൃഷ്ണേന്ദു ഉണ്ണി എന്നിവരാണ് നൃത്ത ഇനങ്ങള്‍ പരിശീലിപ്പിച്ചത്. നൃത്തേതര ഇനങ്ങളില്‍ ശ്രീകാന്ത് പരിശീലനം നല്‍കി. എസ്.എം.സിഎയുടെ പ്രസിഡന്റ് ടോബിന്‍ തോമസും സെക്രട്ടറി സിക്സണ്‍ മാത്യു, വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രോത്സാഹനവുമായി അംഗങ്ങളോടൊപ്പം ഉണ്ടായിരുന്നു.