മിഡ്ലാന്‍ഡ് ഫോക്സസ് എഫ്‌സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 1 ന്റെ ഉദ്ഘാടനം 2024 നവംബര്‍ 2-ന് രാത്രി 7 മണിക്ക് ക്രൈയ്ഫ് ഫുട്ബോള്‍ കോര്‍ട്ടില്‍ വച്ച് നടന്നു. ലീഗിനോട് അനുബന്ധിച്ച് നടന്ന പൊതു പരിപാടിയില്‍ മിഡ്ലാന്‍ഡ് ഫോക്സസ് മാനേജര്‍ അശ്വിന്‍ ഒത്തുകൂടിയ കളിക്കാരെയും കുടുംബങ്ങളെയും സ്വാഗതം ചെയ്തു.
ഷാര്‍ഫുദ്ദീന്‍ ലീഗിന്റെ ഉത്ഘടനവും .സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രാജ് കിക്ക്ഓഫും നിര്‍വഹിച്ചു.കൂടാതെ അജിത്ത് ,റിനില്‍, സഞ്ജീദ്, ആനന്ദ് എന്നിവര്‍ ടീമിനെയും കളിക്കാരെയും അതിസംബോധനചെയ്ത് സംസാരിച്ചു .കൂടാതെ യുകെ അണ്ടര്‍ 13 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ടോപ് 10ല്‍ എത്തുകയും, ലെസ്റ്റര്‍ കൌണ്ടി അണ്ടര്‍ 13 വിഭാഗത്തിലെ ചാമ്പ്യനുമായ ലിയോണിനെ ഈ സമ്മേളനത്തില്‍ ആദരിച്ചു.
നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. റിയല്‍ ലെസ്റ്റര്‍ എഫ്‌സി ഹൂളിഗന്‍സ് എഫ് സി , സ്‌ക്വാഡ് എഫ്‌സി, ഓള്‍ സ്റ്റാര്‍ ലെസ്റ്റര്‍ എഫ് സി . ടൂര്‍ണമെന്റിന്റെ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, 6 പോയിന്റുമായി റിയല്‍ ലെസ്റ്റര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും . ഓള്‍ സ്റ്റാര്‍ ലെസ്റ്റര്‍,സ്‌ക്വാഡ് എഫ്‌സി എന്നിവര്‍ യഥാക്രമം 4 പോയിന്റ് വീതം പങ്കിട്ടു രണ്ടാം സഥാനത്തും. 3 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഹൂളിഗന്‍സും നില്കുന്നു. രണ്ടാം പാദ മത്സരംങ്ങള്‍ വരുന്ന 16ന് ക്രൈഫ് കോര്‍ട്ട് അറീനയില്‍ വെച്ചൂ നടക്കും. |