ഈമാസം 17ന് ഞായറാഴ്ച ലണ്ടന്‍ കെന്‍സിംഗ്ടണിലെ ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് അരുണിമയുടെ പ്രത്യേക നൃത്താവതരണം നടക്കുക. നാലിനും 85 വയസിനും ഇടയില്‍ പ്രായമുള്ള 100ഓളം കലാകാരന്മാരാണ് വേദിയില്‍ എത്തുക. വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യാതിഥി വിളക്ക് കൊളുത്തുന്നതോടെ ഉദ്ഘാടനവും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലഘു പ്രഭാഷണവും തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് അരുണിമ കുമാറിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും. ഹൗസ് ഓഫ് ലോര്‍ഡ്‌സിലെയും കോമണ്‍സിലെയും നിരവധി അംഗങ്ങളും ഈ മെഗാ ഇവന്റില്‍ പങ്കെടുക്കും. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ, അവാര്‍ഡ് നേടിയ കുച്ചിപ്പുഡി സ്ഥാപനങ്ങളിലൊന്നാണ് അരുണിമ കുമാര്‍ ഡാന്‍സ് കമ്പനി. ആഗോളതലത്തില്‍ അംഗീകൃത നര്‍ത്തകിയും അധ്യാപികയും നൃത്തസംവിധായകയുമായ അരുണിമ കുമാറിന്റേത് ബ്രിട്ടനിലെ ഏറ്റവും വലിയ കുച്ചിപ്പുടി സ്ഥാപനമാണ്. അഞ്ചു രാജ്യങ്ങളിലായി 200-ലധികം വിദ്യാര്‍ത്ഥികളുണ്ട് അരുണിമയ്ക്ക്.