2025 ലെ യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്‌ഫോര്‍ഡ് എം.പി സോജന്‍ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു.
മുന്‍ വര്‍ഷങ്ങളിലേത് പോലെ മള്‍ട്ടി കളറില്‍ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടര്‍ 2025 സൌജന്യമായി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൌജന്യമായി കലണ്ടര്‍ ഭവനങ്ങളില്‍ എത്തിച്ച് തരുന്നതാണ്.
ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ്, ദി ടിഫിന്‍ ബോക്‌സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ട്യൂട്ടര്‍ വേവ്‌സ്, ലവ് ടു കെയര്‍, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്ളോബല്‍ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. |