Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
അസോസിയേഷന്‍
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു
Text By: Reporter, ukmalayalampathram

യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും. നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളല്‍ക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെല്‍ക്കൃഷിയുടേയും കഥകള്‍ നാടകമാക്കിയിട്ടുള്ള ദൃശ്യകല തെയ്യം കഥകള്‍ നാടക വിഷയമാക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: ജയിംസ്: 07775804305, ജോസ്; 07941020959, ജയന്‍: 07957556791, ടോമി; 07886204096, ജോഷ്വാ: 07375982192 Book your tickets now! Call on 07775804305

 
Other News in this category

 
 




 
Close Window