സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ തനിക്ക് വേദനയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്നേഹവും ഐക്യവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശമെന്നും അത് ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. |