Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.0847 INR  1 EURO=89.9766 INR
ukmalayalampathram.com
Wed 12th Feb 2025
 
 
അസോസിയേഷന്‍
  Add your Comment comment
ഒഐസിസി (യുകെ) ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Text By: Reporter, ukmalayalampathram
ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒഐസിസി (യുകെ) - യും നാഷണല്‍ കമ്മിറ്റിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും നേതൃത്വം അറിയിച്ചു.


അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്. രണ്ട് വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ച മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സാമ്പത്തിക രംഗത്തെ മികവുമായിരുന്നു 2007 - 10 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ കടപുഴക്കി വീണപ്പോഴും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആചഞ്ചലമായി നില്‍ക്കാന്‍ സഹായകമായത്. ലേ - മാന്‍ ബ്രദേഴ്സ് അടക്കം സാമ്പത്തിക ഭീമന്മാര്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളും സാമ്പത്തിക രംഗവും പിടിച്ചു നിന്നത് മന്‍മോഹന്‍ സിംഗിന്റെ നേതൃപാടവം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്നും നേതൃത്വം പങ്കുവച്ചു.
 
Other News in this category

 
 




 
Close Window