Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉപ്പായി മാപ്ലയുടെ സ്രഷ്ടാവ് അന്തരിച്ചു
reporter

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് ( എ വി ജോര്‍ജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോര്‍ജ് കുമ്പനാടാണ്. കേരള ധ്വനിയില്‍ ജോര്‍ജ് വരച്ച ഈ കാര്‍ട്ടൂണ്‍ കാരക്ടറിനെ പിന്നീട് ടോംസ്, മന്ത്രി , കെ എസ് രാജന്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ, ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാര്‍ട്ടൂണ്‍ പംക്തികളില്‍ ഉപയോഗിച്ചിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു ജോര്‍ജ് കുമ്പനാട്. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കളുണ്ട്. ജോര്‍ജ് കുമ്പനാടിന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window