Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങള്‍
reporter

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തുന്നു. രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ പ്രകീര്‍ത്തിച്ച് വീഡിയോകളും പുസ്തകങ്ങളും പുറത്തിറക്കിയിരിക്കുകയാണ്.

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ച വീഡിയോയില്‍ 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറങ്ങി. കൂടാതെ, പാര്‍ലമെന്റിലും നിയമസഭയിലുമുള്ള പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകവും വേണുഗോപാല്‍ പുറത്തിറക്കുന്നു. ചെന്നിത്തല 'കേരള യാത്ര' എന്ന പേരില്‍ പോഡ്കാസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window