Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്
reporter

കണ്ണൂര്‍: പഴയങ്ങാടിയില്‍ വിഡി സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ്. ''നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങളോടൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'' എന്ന വാചകങ്ങളോടെയാണ് മാടായി കൂട്ടായ്മയുടെ പേരില്‍ ബീവി റോഡില്‍ ഫ്ലക്സ് സ്ഥാപിച്ചത്.

മലപ്പുറത്തും നേരത്തെ വിഡി സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ഉയര്‍ന്നത്. അതേസമയം, തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ''നിയുക്ത എംഎല്‍എ ടികെ ഗോവിന്ദന് അഭിവാദ്യം'' എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സുകള്‍ നഗരത്തിലെ പല ഇടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window