Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച: അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റ്
reporter

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുമ്പോള്‍, മുതിര്‍ന്ന നേതാവ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുമായി രംഗത്തെത്തി. ''എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി'' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, തന്റെ സ്വപ്നത്തിലെ നേതാവിന്റെ ഗുണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു:

വിദ്യാര്‍ത്ഥി-യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവന്‍

സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവന്‍

ജയിലില്‍ ഒരുദിവസമെങ്കിലും കഴിഞ്ഞവന്‍

ജല പീരങ്കിയില്‍ നിന്നൊരു തുള്ളി വെള്ളം വസ്ത്രത്തില്‍ വീണവന്‍

സോഷ്യല്‍ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവന്‍

താഴെതട്ടിലെ പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവന്‍

നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തുന്നവന്‍

''ഇത്തരം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം'' - അജയ് തറയില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യചര്‍ച്ചകള്‍ അതിരുവിട്ടതോടെ ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കെ. സുധാകരന്‍ കെ.സി. വേണുഗോപാലിനായി, മുഹമ്മദ് ഷിയാസ് വിഡി സതീശനായി നടത്തിയ പരസ്യപ്രസ്താവനകളാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു. കെ.സി. വേണുഗോപാല്‍ പക്ഷത്തെ നേതാവാണ് അജയ് തറയില്‍.

 
Other News in this category

 
 




 
Close Window