Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച: ടി.പി. സെന്‍കുമാറിന്റെ പ്രതികരണം
reporter

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. ദലിതര്‍ക്കും ഒബിസികള്‍ക്കും വേണ്ടി ദിനംപ്രതി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, അതേ സമീപനം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രാവര്‍ത്തികമാക്കേണ്ടതില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ പ്രതികരിച്ചത്. യുഡിഎഫ് വിജയിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, കോണ്‍ഗ്രസിലെ ഒരു സീനിയര്‍ നേതാവായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ''മുഖ്യമന്ത്രി പദവിക്ക് കൊടിക്കുന്നില്‍ സുരേഷിനെ അയോഗ്യനാക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്?'' - സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window