Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹോര്‍മുസ് കടലിടുക്ക്: യുഎസ് ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍
reporter

വാഷിങ്ടണ്‍: യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഫലപ്രദമല്ലെന്ന സൂചനകള്‍. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ കപ്പലുകള്‍ കടന്നുപോകുന്നില്ലെന്ന അമേരിക്കയുടെ വാദം തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 34 ടാങ്കറുകളെങ്കിലും ഉപരോധം മറികടന്ന് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 19 എണ്ണം ഇറാനില്‍ നിന്ന് പുറത്ത് പോയതും 15 എണ്ണം ഇറാനിലേക്ക് പ്രവേശിച്ചതുമാണ്. ആറു കപ്പലുകള്‍ ഇറാനിയന്‍ എണ്ണ കയറ്റി കൊണ്ടുപോയതായും, ഇറാനിയന്‍ പതാകയേന്തിയ സൂപ്പര്‍ടാങ്കര്‍ ഡോറെന ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രാക്കിങ് ഉപകരണങ്ങള്‍ ഓഫാക്കി നടത്തിയ യാത്രകളിലൂടെ 10.7 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ഇറാനില്‍ നിന്ന് പുറത്ത് പോയതായി കണ്ടെത്തി. ഇതിലൂടെ ഏകദേശം 910 മില്യണ്‍ ഡോളര്‍ വരുമാനം ഇറാനിന് ലഭിച്ചതായാണ് വിലയിരുത്തല്‍. ഏപ്രില്‍ 13 മുതലാണ് യുഎസ് ഇറാനുമേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്‍ തുറമുഖങ്ങളില്‍നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ 28 കപ്പലുകള്‍ ഇറാന്‍ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിട്ടുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ വിവരങ്ങള്‍ ഉപരോധം ദുര്‍ബലമാണെന്ന് തെളിയിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window