Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍
reporter

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാര്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രണ്ട് ദിവസം മുന്‍പാണ് കുമാര്‍ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് വിഭാവം ഉദ്യോ?ഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 
Other News in this category

 
 




 
Close Window