Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=109.0275 INR  1 EURO=90.9422 INR
ukmalayalampathram.com
Sun 16th Feb 2025
 
 
അസോസിയേഷന്‍
  Add your Comment comment
വില്‍ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Text By: Reporter, ukmalayalampathram

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികളോടനുബന്ധിച്ചു വില്‍ഷെയര്‍ മലയാളികള്‍ക്ക് കൂടുതല്‍ തിളക്കവും ആവേശവും പകര്‍ന്നുകൊണ്ട് 2025-2026 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ നേതൃനിര ജിജി സജിയുടെ നേതൃത്വത്തില്‍ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി - വൈസ് പ്രസിഡന്റ്, ഷിബിന്‍ വര്‍ഗീസ്സ് - സെക്രട്ടറി, തേജശ്രീ സജീഷ് - ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണന്‍ - ട്രഷറര്‍, ബൈജു വാസുദേവന്‍ - ജോയിന്റ് ട്രഷറര്‍, രാജേഷ് നടേപ്പള്ളി - ന്യൂസ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം, ഏരിയ റെപ്രെസന്ററ്റീവ്സ്, വിമന്‍സ് ഫോറം റെപ്രെസെന്റ്‌റിവ്സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍സ്, മീഡിയ/വെബ്സൈറ്റ് കോര്‍ഡിനേറ്റര്‍സ്, യുക്മ റെപ്രെസെന്ററ്റീവ്സ്, ഓഡിറ്റര്‍ എന്നിങ്ങനെയുള്ള ഒരു പാനല്‍ കമ്മറ്റിയാണ് നവ നേതൃത്വത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. പ്രവര്‍ത്തന മികവുകൊണ്ടും സംഘടനാ ശക്തികൊണ്ടും കരുത്തുറ്റ വില്‍ഷെയര്‍ മലയാളി അസോസിയേഷന് പരിചയ സമ്പന്നതയും നവീന ആശയങ്ങളും ഊര്‍ജ്വസ്വലരായ പുതുമുഖങ്ങളും കൂടി ചേരുമ്പോള്‍ ഒരു മികച്ച നേതൃനിരയാണ് 2025-2026 കാലയളവില്‍ അസോസിയേഷനെ പ്രതിനിധീകരിക്കുന്നത്. ഐക്യവും ഒത്തൊരുമയും ആണ് അസോസിയേഷന്റെ മുഖമുദ്ര. മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പെടെ ഏകദേശം രണ്ടായിരത്തില്‍പരം മലയാളികള്‍ ഉള്ള വില്‍ഷെയറില്‍ ഒരേ ഒരു മലയാളി സംഘടന മാത്രമേ ഉള്ളൂ എന്നത് ഏറെ അഭിമാനാര്‍ഹമാണ്. ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്തി ഒന്നിച്ചു നിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് സംഘടനയെ നാളിതുവരെ നയിച്ച എല്ലാ ഭരണ സമിതി അംഗങ്ങളെയും വിവിധ പോഷക സംഘടനകളെയും എല്ലാ നല്ലവരായ ആളുകളെയും ഈ അവസരത്തില്‍ ഓര്‍ക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു. കാലഘട്ടത്തിനനുസരിച്ചു മുന്നേറാനും സമൂഹത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത്, അംഗങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ആണ് നവ നേതൃത്വം. യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി കൂടുതല്‍ ചേര്‍ന്ന് പ്രവൃത്തിക്കുമെന്നും പ്രസിഡന്റ് ജിജി സജി അറിയിച്ചു. കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജിജി സജി അറിയിച്ചു. വില്‍ഷെയര്‍ മലയാളി സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ആരോഗ്യ അവബോധ ക്ലാസുകള്‍, നവാഗതര്‍ക്ക് ആവശ്യമായ പിന്തുണ, അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ യുവ തലമുറയുടെ ഇടപെടല്‍, തുടങ്ങി മലയാളി സമൂഹത്തിന്റെ താങ്ങും തണലുമാകുന്നതിന് ഉതകുന്ന രീതിയിലുള്ള പല ആശയങ്ങളും കര്‍മ്മ പദ്ധതികളുമായിട്ടാണ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് നവനേതൃത്വം കടന്നു വന്നിരിക്കുന്നത്. ഏവരുടെയും അകമഴിഞ്ഞ സഹകരണം ഈ സമിതി അഭ്യര്‍ത്ഥിക്കുന്നു.

 
Other News in this category

 
 




 
Close Window