Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സര്‍ക്കുലര്‍ പുറത്തിറക്കി സീറോ മലബാര്‍ സഭ
reporter

കോട്ടയം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറില്‍ ആരോപിക്കുന്നു.

പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണത്താല്‍ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണില്‍ കാണുകയാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അവകാശ സംരക്ഷണ റാലിയായിട്ടാണ് പരിപാടി. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും.

 
Other News in this category

 
 




 
Close Window